ദളിതര്‍ക്കായി സംസാരിച്ചപ്പോള്‍ ബിജെപിക്കും സംഘപരിവാറിനും വേദനിച്ചതോ? ; കുരീപ്പുഴയ്‌ക്കെതിരായ സംഘ പ്രചരണത്തിലെ യാഥാര്‍ഥ്യം ഇങ്ങനെ (വീഡിയോ)

കവി കുരീപ്പുഴ ശ്രീകുമാര്‍ ഹിന്ദുദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ചാണ് ബിജിപി സംഘപരിവാര്‍ ഗൂണ്ടായിസം പുറത്തിറക്കിയിരുന്നു. 15 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ആറുപേര്‍ ഉടനടി അറസ്റ്റിലാവുകയും ചെയ്തിരുന്നു. കുരീപ്പുഴയ്ക്കനുകൂലമായി സാംസ്‌കാരിക ലോകവും നെല്ലിടയ്‌ക്കെങ്കിലും വെളിവ് അവശേഷിക്കുന്നവരും ശക്തമായി നിന്നു.

ശ്രീകുമാര്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് വന്‍ ബഹളം സംഘ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ അഴിച്ചുവിട്ടു. കുരീപ്പുഴ പറഞ്ഞുവെന്ന് ആരോപിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കാനും ഇവര്‍ക്ക് മടിയുണ്ടായില്ല. ഇതിലൂടെ കുരീപ്പുഴയ്‌ക്കെതിരെ ഹിന്ദു മത വിശ്വാസികളുടെ വികാരം ഇളക്കിവിടാനായിരുന്നു സംഘപരിവാര്‍ ശ്രമം. എന്നാല്‍ പതിവുപോലെ ഈ സ്‌കിറ്റും പൊളിയുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്.

എറണാകുളത്തപ്പന്റെ അമ്പലം പൊളിച്ച് കക്കൂസ് നിര്‍മിക്കണം, ബ്രഹ്മാവിന്റെ തല ഫെവിക്കോള്‍ വച്ച് ഒട്ടിച്ചിരിക്കുന്നു, അയ്യപ്പന്‍ സ്വവര്‍ഗരതിയിലൂടെ ഉണ്ടായ സന്താനമാണ്- ഈ മൂന്ന് കാര്യങ്ങളാണ് സംഘപരിവാര്‍ കുരീപ്പുഴ പറഞ്ഞതായി പ്രചരിപ്പിച്ചത്. എന്നാല്‍ എന്താണ് സത്യം? ഇങ്ങനെയൊക്കെ കുരീപ്പുഴ അന്ന് പ്രസംഗത്തിനിടെ പറഞ്ഞിരുന്നുവോ? അത് കേട്ടാണോ സംഘപരിവാറിന് കലിയിളകിലയത്?

ശരിക്കും സംഘപരിവാവിന്റെ പ്രശ്‌നം ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തിയതല്ല, ദളിതര്‍ക്കായി കുരീപ്പുഴ സംസാരിച്ചത് മാത്രമാണെന്ന് വെളിപ്പെടുകയാണ്. ദളിതര്‍ക്കായി കുരീപ്പുഴ സംസാരിച്ചു. ഇത് മാത്രമാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രശ്‌നം എന്ന് വ്യക്തമാകുന്നത് കുരീപ്പുഴയുടെതന്നെ വാക്കുകളിലൂടെയാണ്.

കൃത്യവും സൗമ്യവുമായി കുരീപ്പുഴ ഇക്കാര്യങ്ങള്‍ വിശദമാക്കുന്നു. അദ്ദേഹം പറഞ്ഞത് വിശദമായി താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top