‘മാണിക്യമലരായ പൂവിക്കെതിരെ’ മത മൗലികവാദികളുടെ കടുത്ത ആക്രമണം; ചിത്രത്തില്‍നിന്ന് ഗാനം ഒഴിവാക്കും


മാണിക്യമലരായ പൂവി എന്ന ഗാനം ഒരു അഡാറ് ലൗ എന്ന ചിത്രത്തില്‍നിന്ന് ഒഴിവാക്കുന്നു. ചിത്രത്തില്‍നിന്ന് ഗാനം ഒഴിവാക്കുമെന്ന് നിര്‍മാതാവ് ഔസേപ്പച്ചന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് വെളിപ്പെടുത്തി. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ലുലുവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗാനം കൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടാകുന്നുണ്ടെങ്കില്‍ അത് ഈ ചിത്രത്തില്‍ ഉണ്ടാവില്ല എന്നതാണ് നിര്‍മാതാവ് ഔസേപ്പച്ചന്‍ പറഞ്ഞത്. മുസ്ലിം വികാരങ്ങളെ വൃണപ്പെടുത്തുന്ന ഗാനം എന്ന ടാഗ് ഇതിനായിക്കഴിഞ്ഞു. അതിനാല്‍ ഇത്തരത്തില്‍ ഗാനവുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

അഡാറ് ലവ്വിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയോട് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ ഇക്കാര്യം പടര്‍ന്നുപിടിക്കുകയാണ്. മുസ്ലിം വിരോധം എന്ന നിലയില്‍ ഇക്കാര്യം ആളിക്കത്തിക്കാനാണ് നീക്കം. ഈയവസരത്തില്‍ ഗാനം പിന്‍വലിച്ചാല്‍ വിവാദം അങ്ങനെ അവസാനിക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top