മലപ്പുറത്ത് വന്‍ ഹവാല വേട്ട: വാഹനപരിശോധനയ്ക്കിടെ 89.5 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ വന്‍ ഹവാല വേട്ട. 89.5 ക്ഷം രൂപയുമായി രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തു. വാഹന പരിശോധനക്കിടെയാണ് സംഘം വലയിലായത്.

മഞ്ചേരി പയ്യനാട് വാഹന പരിശോധനക്കിടെയാണ് ഹവാല പണവുമായെത്തിയ രണ്ടംഗ സംഘത്തെ പൊലിസ് പിടികൂടിയത്. കോഴിക്കോട് മുക്കം സ്വദേശി പിപി ഷാനവാസ്, കൊടുവള്ളി സ്വദേശി മുഹമ്മദ് അമസ്ഹൂദ് എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴല്‍പ്പണം വിതരണംചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലിസ് അറിയിച്ചു.

ചെന്നൈയില്‍ നിന്നും കോയമ്പത്തൂര്‍ വഴി ജില്ലയിലേക്ക് കടത്തിയ പണമാണ് കണ്ടെടുത്തത്. സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ബോണറ്റിനടിയില്‍ എട്ട് പാക്കറ്റുകളിലും ഒരു കവറിലുമായിട്ടായിരുന്നു പണം. 2000, 500, 100രൂപ കറന്‍സികളാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്നത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കുഴല്‍പണ മാഫിയയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. കഴിഞ്ഞ ദിവസം ബസില്‍ കുഴല്‍പണം കടത്തിയതിന് ബസ് ഡ്രൈവറും കൂട്ടാളിയും മഞ്ചേരിയില്‍ അറസ്റ്റിലായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top