ഇതാണോ പാകിസ്താനെ നേരിടാനുള്ള ആര്‍എസ്എസിന്റെ തീവ്ര പരിശീലനം? പരിശീലന വീഡിയോകള്‍ വൈറലാകുന്നു


കാക്കി നിക്കര്‍ ഇട്ടുകൊണ്ട് ചില ആളുകള്‍ നടത്തുന്ന തീവ്രപരിശീലന വീഡിയോകള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുകയാണ് ഇങ്ങനെയാണോ ആര്‍എസ്എസ് പാകിസ്താനെ നേരിടുന്നത് എന്ന്. കുറുവടി ആട്ടിയും വീശിയും കാക്കിനിക്കര്‍ ധരിച്ചുകൊണ്ട് അവര്‍ ഓടുകയും ചാടുകയും ചെയ്യുന്നു. വെള്ളത്തിന് മുകളിലൂടെ ചാടിക്കടക്കാനുള്ള തീവ്ര പരിശീനവും വീഡിയോകളിലുണ്ട്. ചിരിപ്പിച്ച് പാക് പട്ടാളെത്തെ വധിക്കാനാണ് ഇവരുടെ ശ്രമമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ചില ദൃശ്യങ്ങള്‍ താഴെ കാണാം.

ഇന്ത്യന്‍ സൈന്യത്തിനേക്കാള്‍ വേഗത്തില്‍ ആര്‍എസ്എസിന് യുദ്ധ സജ്ജരാകാന്‍ കഴിയും എന്നതായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ഇതിന് മറുപടിയായിട്ടാണ് നിരവധി സോഷ്യല്‍ മീഡിയ പേജുകള്‍ ചില ചെറുസംഘങ്ങളുടെ പരിശീലന വീഡിയോകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത്ര തമാശരീതിയിലാണ് ആര്‍എസ്എസ് പരിശീലനം നടത്തുന്നത് എന്ന് പേജുകള്‍ പറഞ്ഞുവയ്ക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top