‘ഉലവിരവ്’, ഇത് ഗൗതം മേനോന്റെ വാലന്റൈന്‍സ് ദിന സമ്മാനം; തമിഴ് പ്രേക്ഷകര്‍ക്കും പ്രിയങ്കരനാകാന്‍ ടോവിനോ

കമിതാക്കള്‍ക്ക് പ്രണയദിനത്തില്‍ ഗൗതം മേനോന്റെ സമ്മാനം. ഉലവിരവ് എന്ന സംഗീത വീഡിയോയാണ് ഗൗതം പുറത്തുവിട്ടത്. മലയാളികളുടെ പ്രിയങ്കരനായ നടന്‍ ടോവിനോയാണ് ഗാനരംഗത്തില്‍ അഭിനയിക്കുന്നത്.

ടോവിനോ ഉള്‍പ്പെടെ ഗാനം പങ്കുവച്ചു. കോഫി വിത്ത് ഡിഡി എന്ന വിജയ് ടിവിയിലെ പരിപാടിയിലൂടെ പ്രശസ്തയായ ദിവ്യദര്‍ശിനിയാണ് ടോവിനോയ്‌ക്കൊപ്പം പ്രേക്ഷകരുടെ മനസ് കവരുന്നത്. കാമുകിയെ ലേറ്റ് നൈറ്റ് ഡേറ്റിംഗിന് ക്ഷണിക്കുന്ന കാമുകനാണ് ഗാനരംഗത്തിലെ ടോവിനോയുടെ കഥാപാത്രം.

വരികളും സംഗീതവും നിലവാരംപുലര്‍ത്തുന്നു. മദന്‍ കര്‍ക്കി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയതും ആലപിച്ചതും കാര്‍ത്തിക്കാണ്. ഗാനം താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top