വാലന്റൈ്ന്‍സ് ദിനത്തില്‍ ഇക്കുറിയാര്‍ക്കും ചുവന്ന റോസാ പൂക്കള്‍ വേണ്ട; നിരാശ്ശരായി പൂവില്‍പ്പനക്കാര്‍

കൊച്ചി: വാലന്റൈന്‍സ് ദിനത്തില്‍ ഇക്കുറി പൂക്കള്‍ക്ക് ഡിമാന്‍ഡില്ല. പ്രണയത്തിന്റെ പ്രതീകമായ ചുവന്ന റോസാ പുഷ്പങ്ങളുമായി ക്യാമ്പസുകള്‍ കയറിയിറങ്ങിയ പൂക്കച്ചവടക്കാര്‍ നിരാശരായി.

പ്രണയിനികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് ചുവന്ന റോസാ പുഷ്പങ്ങള്‍. പ്രണയം പറയാതെ പറയാന്‍ ഒരു റോസാപ്പൂവ് സമ്മാനിക്കുന്നതിനേക്കാള്‍ നല്ലൊരു മാര്‍ഗ്ഗവുമില്ല. അതു കൊണ്ട് തന്നെ വാലന്റയിന്‍ ദിനത്തില്‍ ഒഴിവാക്കാന്‍ വയ്യാത്തതാണ് ചുവന്ന റോസാ പുഷ്പം.

പക്ഷേ ഇത്തവണ കഥ മാറി, ആര്‍ക്കും റോസാപുഷ്പമെന്ന പ്രതീകം വേണ്ടാതെയായി. എല്ലാവര്‍ക്കും ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ വിരിഞ്ഞ പൂക്കള്‍ മതി. അങ്ങനെ പൂക്കളുമായി പ്രണയിനികളെ തേടി നടന്ന പൂവില്‍പ്പനക്കാര്‍ക്ക് ഇത്തവണ നിരാശയുടെ വാലന്റൈന്‍ ദിനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top