അക്രമ രാഷ്ട്രീയത്തിനെതിരെ യുഡിഎഫിനൊപ്പം കൈകോര്‍ത്ത് ആര്‍എംപി

കോഴിക്കോട്: അക്രമ രാഷ്ട്രീയത്തിനെതിരെ യുഡിഎഫിനൊപ്പം കൈകോര്‍ത്ത് ആര്‍എംപി. ഓര്‍ക്കാട്ടേരിയിലെ അക്രമ സംഭവങ്ങള്‍ക്ക് എതിരെ എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ആര്‍എംപി-യുഡിഎഫ് നേതാക്കള്‍ ഒന്നിച്ചത്. അക്രമ സംഭവങ്ങള്‍ ഇതുപോലെ തുടര്‍ന്നാല്‍ കേരളത്തിലെ അവസാനത്തെ ഇടത് മുന്നണി മുഖ്യമന്തിയായിരിക്കും പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഞങ്ങളാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ഒരു മുന്നണിയിലേക്കും ഞങ്ങളില്ലെന്നും യുഡിഎഫിന്റെ ക്ഷണം വന്നപ്പോള്‍ പറഞ്ഞ ആര്‍എംപി ഒടുവില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് സമരം നയിച്ചു. ഓര്‍ക്കാട്ടേരിയിലെ ആര്‍എംപി ഓഫീസിന് നേരെയും പ്രവര്‍ത്തകര്‍ക്ക് എതിരെയും നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ആര്‍എംപി നേതാക്കളായ കെകെ രമ, എന്‍ വേണു എന്നിവര്‍ കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ് എന്നിവര്‍ക്കൊപ്പവും പ്രാദേശിക ലീഗ് നേതാക്കള്‍ക്കൊപ്പവും അണി ചേര്‍ന്നത്.

ജനപക്ഷം നേതാവ് പിസി ജോര്‍ജും മാര്‍ച്ചിനെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മലബാറില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ ഭരണത്തിന്റെ തണലിലാണെന്ന് പറഞ്ഞ ചെന്നിത്തല പിണറായി വിജയന്‍ കേരളത്തിലെ അവസാന ഇടത് മുഖ്യമന്ത്രി ആയിരിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

അതിനിടെ ഓര്‍ക്കാട്ടേരിയിലും ഏറാമലയിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഐഎം ആര്‍എംപി സംഘര്‍ഷത്തില്‍ പൊലീസ് 20 കേസുകള്‍ രജിസ്ട്രര്‍ ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top