മാണിയെ വിശ്വസിക്കരുതെന്ന നായനാരുടെ നിലപാടാണ് സിപിഐയ്ക്കുള്ളത്, കേരള കോണ്‍ഗ്രസുമായി ഒന്നിച്ച് മുന്നണിയില്‍ കഴിയാനില്ല; നിലപാട് വ്യക്തമാക്കി കാനം

കോട്ടയം: കേരള കോണ്‍ഗ്രസുമായി ഒന്നിച്ച് ഒരു മുന്നണിയില്‍ കഴിയാന്‍ സിപിഐ ഇല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്തുവേണമെന്ന് മറ്റുളളവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ മാണിയെ പോലുള്ളവരുടെ ആവശ്യമില്ല. മാണിയെ വിശ്വസിക്കരുതെന്ന നായനാരുടെ നിലപാടാണ് സിപിഐയ്ക്കുള്ളതെന്നും കാനം കൂട്ടിചേര്‍ത്തു.

സിപിഐഎം വിട്ട് ഇടതുപക്ഷ വിശ്വാസികള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് തടയാനാണ് സിപിഐ അവര്‍ക്ക് ഇടം നല്‍കുന്നത്. ന്യൂനപക്ഷങ്ങളിലേക്ക് നേരിട്ട് ചെല്ലാന്‍ എല്‍ഡിഎഫിനാകും. മധ്യസ്ഥ പ്രാര്‍ത്ഥനക്കാരെ ഇടതുമുന്നണിയ്ക്ക് വേണ്ടെന്നും കാനം കോട്ടയത്ത് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top