special page

കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട, അവര്‍ രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കും; ജയശങ്കര്‍

എ ജയശങ്കര്‍ (ഫയല്‍ ചിത്രം)

കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ശുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇക്കുറി വിപ്ലവകാരികളുടെ വടിവാള്‍ രാഷ്ട്രീയത്തിന് ഇരയായിരിക്കുന്നതെന്ന് ജയശങ്കര്‍ പറയുന്നു.

സ്ഥലത്തെ സ്‌കൂളില്‍ കെഎസ്‌യുവിന്റെ യൂണിറ്റ് രൂപീകരിച്ചതാണ് ശുഹൈബ് ചെയ്ത പാപം. മാര്‍ക്‌സിസ്റ്റ് പീനല്‍ കോഡില്‍ അതിനുള്ള ശിക്ഷ മരണമാണ്. ശുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജന്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തില്‍, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു ദുര്‍മരണത്തിലും ജയരാജനോ പാര്‍ട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല.

ഇനി, ബാക്കി കാര്യങ്ങള്‍ ജില്‍ജില്ലായി നടക്കും.യഥാര്‍ത്ഥ പ്രതികള്‍ ഉടനെ കീഴടങ്ങും, പാര്‍ട്ടി വക്കീലന്മാര്‍ അവരെ ജാമ്യത്തിലിറക്കും, സാക്ഷികള്‍ കൂറുമാറും വിപ്ലവം വിജയിക്കും. ജയശങ്കര്‍ പറയുന്നു. കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നു.

ജയശങ്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്, 

കണ്ണൂർ വീണ്ടും കുരുതിക്കളമായി.

ശുഹൈബ് എന്നൊരു യുവ കോൺഗ്രസ് പ്രവർത്തകനാണ് ഇക്കുറി വിപ്ലവകാരികളുടെ വടിവാൾ രാഷ്ട്രീയത്തിന് ഇരയായത്. അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കൾക്കു സാരമായി പരിക്കേറ്റു.

സ്ഥലത്തെ സ്കൂളിൽ കെഎസ്‌യുവിന്റെ യൂണിറ്റ് രൂപീകരിച്ചതാണ് ശുഹൈബ് ചെയ്ത പാപം. മാർക്സിസ്റ്റ് പീനൽ കോഡിൽ അതിനുള്ള ശിക്ഷ മരണമാണ്.

ശുഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിയ്ക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജൻ നെഞ്ചിൽ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തിൽ, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂർ ജില്ലയിൽ നടന്ന ഒരു ദുർമരണത്തിലും ജയരാജനോ പാർട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല.

ഇനി, ബാക്കി കാര്യങ്ങൾ ജിൽജില്ലായി നടക്കും.’യഥാർത്ഥ’ പ്രതികൾ ഉടനെ കീഴടങ്ങും, പാർട്ടി വക്കീലന്മാർ അവരെ ജാമ്യത്തിലിറക്കും, സാക്ഷികൾ കൂറുമാറും…വിപ്ലവം വിജയിക്കും.

കോൺഗ്രസുകാർ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവർ ‘രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കും.

സബ്കോ സന്മതി ദേ, ഭഗവാൻ!

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top