ബസ് ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധം അറിയിച്ച് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബജറ്റിലൂടെ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലില്‍ കെട്ടി വച്ച സംസ്ഥാന സര്‍ക്കാര്‍ ബസ് യാത്രാക്കൂലി വര്‍ദ്ധനവിലൂടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഇന്ധനവില വര്‍ദ്ധനവിലൂടെ സര്‍ക്കാരിന്‌കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ യാത്രക്കൂലി ഇപ്പോള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ തന്നെ ഡീസല്‍ വില വര്‍ധിപ്പിച്ചത്.
എന്നിട്ട് വില വര്‍ദ്ധിച്ചു എന്ന കാരണം പറഞ്ഞു ബസ് യാത്രാക്കൂലി കൂട്ടുകയാണ്‌ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന് സാധാരണ ജനങ്ങള്‍ പിഴ നല്‍കേണ്ടിവന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് യാത്രക്കൂലി വര്‍ദ്ധനവ് കനത്ത പ്രഹരമാണ് നല്‍കിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിലും പ്രതിപക്ഷനേതാവ് പ്രതിഷേധിച്ചു. സാധാരണ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോഴൊക്കെ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുകുകയാണ് ചെയ്യുന്നത്. അതിനുള്ള സന്മനസ് പോലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ജനദ്രോഹം മാത്രം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ഈ നടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഏഴു രൂപയായിരുന്ന മിനിമം ചാര്‍ജ് എട്ട് രൂപയാക്കാനായിരുന്നു തീരുമാനം. കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​ൽ ആ​​​റു പൈ​​​സ മു​​​ത​​​ൽ 15 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും തീരുമാനിച്ചിട്ടുണ്ട്. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സി​​​ന് കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 64 പൈ​​​സ 70 പൈ​​​സ​​​യാ​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു യാ​​​ത്രാ​​​സൗ​​​ജ​​​ന്യം ഇ​​​പ്പോ​​​ഴു​​​ള്ള​​​തോതിൽ തു​​​ട​​​രും. എ​​​ന്നാ​​​ൽ, വ​​​ർ​​​ധി​​​പ്പി​​​ച്ച നി​​​ര​​​ക്കി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ർ​​​ധ​​​ന അ​​​വ​​​രു​​​ടെ നി​​​ര​​​ക്കി​​​ലു​​​മു​​​ണ്ടാ​​​കും.

അതേസമയം, ചാര്‍ജ് വര്‍ധനവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ അഞ്ച് രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top