ശുഹൈബിന്റെ കൊലപാതകം; പി ജയരാജന്റെ അറിവോടെയെന്ന് വിഡി സതീശന്‍, ജനകീയ കോടതിയില്‍ പിണറായി മറുപടി പറയേണ്ടിവരുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: തീവ്രവാദി സംഘടകള്‍ പോലും ആസൂത്രണം ചെയ്യാത്ത രീതിയില്‍ സിപിഐഎം കില്ലര്‍ ഗ്രൂപ്പുകള്‍ കൊലപാതകം നടത്തുകയാണെന്ന് വിഡി സതീശന്‍. ജില്ലാ സെക്രട്ടറി പി ജയരാജന്‍ അറിഞ്ഞുകൊണ്ടാണ് ശുഹൈബിന്റെ കൊലപാതകം നടന്നതെന്ന് സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെയാണ് ശുഹൈബിനെ കൊന്നതെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പി ജയരാജനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുദ്രാവാക്യം വുളിച്ചുകൊണ്ടാണ് ശുഹൈബിനെ കൊലയാളികള്‍ കൊലപ്പെടുത്തിയതെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ ഇത്രയും ക്രൂരമായ കൊലാപാതകം നടന്നിട്ട് നാണംമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കുകയാണ് ചെയ്യേണ്ടതെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും ഇക്കാര്യത്തില്‍ പൊലീസിന്റെ പ്രതികരണം അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശുഹൈബിന്റെ കൊലപാതകത്തില്‍ പിണറായി വിജയന്‍ ജനകീയ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്നും  അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top