special page

ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച് കോഹ്‌ലിയും സംഘവും; ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം

കു​ൽ​ദീ​പ് യാദവിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം

പോര്‍ട്ട്എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചു. അഞ്ചാം ഏകദിനം വിജയിച്ചതോടെ ആദ്യമായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുകയായിരുന്നു. ആറ് ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളതെങ്കിലും നാല് മത്സരങ്ങള്‍ വിജയിച്ചതോടെ പരമ്പര ഇന്ത്യക്ക് സ്വന്തമാകുകയായിരുന്നു. നേരത്തെ നടന്ന ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയാണ് നേടിയത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 275 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 42.2 ഓ​വ​റി​ൽ 201 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇന്ത്യക്ക് 74 റണ്‍സിന്റെ വിജയം.  സെ​ഞ്ചു​റി കു​റി​ച്ച രോ​ഹി​ത് ശ​ർ​മ​(115)​യു​ടെ​യും നാ​ലു വി​ക്ക​റ്റ് നേ​ടി​യ കു​ൽ​ദീ​പ് യാ​ദ​വിന്റെയും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

ഓപ്പണര്‍മാരായ രോ​ഹി​തും ശിഖര്‍ ധ​വാ​നും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നു മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ സ്കോ​ർ 48ൽ ​റ​ബാ​ഡ​യു​ടെ പ​ന്തി​ൽ ധ​വാ​ൻ(34) ഫെ​ലു​ക്വോ​യ്ക്കു ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി. തു​ട​ർ​ന്നെ​ത്തി​യ ക്യാപ്റ്റന്‍ കോഹ്‌ലിയും രോ​ഹി​തും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 105 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ രോ​ഹി​തു​മാ​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ കോഹ്‌ലി(36) റ​ണ്ണൗ​ട്ടാ​യി. പി​ന്നാ​ലെ എ​ത്തി​യ അജിങ്ക്യെ ര​ഹാ​നെ(8)​യ്ക്കും കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. രഹാനെയും രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തിലാണ് പുറത്തായത്.

ഇ​തി​നു​ശേ​ഷം ശ്രേ​യ​സ് അ​യ്യ​ർ​ക്കൊ​പ്പം ശ്ര​ദ്ധ​യോ​ടെ ബാ​റ്റു ചെ​യ്ത രോ​ഹി​ത് 107 പ​ന്തു​ക​ളി​ൽ​നി​ന്നു സെ​ഞ്ചു​റി തി​ക​ച്ചു. നാ​ലാം വി​ക്ക​റ്റി​ൽ ഈ സഖ്യം60 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ    എ​ൻ​ഗി​ഡി​ക്ക് ഇ​ര​യാ​യി രോ​ഹി​ത് മ​ട​ങ്ങി. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും പു​റ​ത്താ​യി. 30 റ​ണ്‍​സ് നേ​ടി ശ്രേ​യ​സ് അ​യ്യ​രും 17 പ​ന്തി​ൽ 13 റ​ണ്‍​സ് നേ​ടി ധോ​ണി​യും മ​ട​ങ്ങി​.

വി​ജ​യം ല​ക്ഷ്യ​മി​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ​ക്ക് ഓ​പ്പ​ണ​ർ​മാ​ർ മി​ക​ച്ച തു​ട​ക്കം ന​ൽ​കി. സ്കോ​ർ ബോ​ർ​ഡി​ൽ 52 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്രം(32) പു​റ​ത്താ​യി. ജെപി ഡു​മി​നി(1), എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ്(6) എ​ന്നി​വ​ർ പി​ന്നാ​ലെ മ​ട​ങ്ങി. മാ​ർ​ക്ര​ത്തെ ജ​സ്പ്രീ​ത് ബും​റ വീ​ഴ്ത്തി​യ​പ്പോ​ൾ ഡു​മി​നി​യെ​യും ഡി​വി​ല്ല്യേ​ഴ്സി​നെ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യയാണ് പുറത്താക്കിയത്. ഇ​തി​നു​ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന ഹാ​ഷിം അം​ല​യും ഡേ​വി​ഡ് മി​ല്ല​റും ഇ​ന്നിം​ഗ്സ്‌ മു​ന്നോ​ട്ടു​ന​യി​ച്ചെ​ങ്കി​ലും സ്കോ​ർ 127ൽ ​മി​ല്ല​റെ(36) വീ​ഴ്ത്തി യു​സ്വേ​ന്ദ്ര ചാ​ഹ​ൽ ഇ​ന്ത്യ​യെ മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​കെ​കൊ​ണ്ടു​വ​ന്നു. പി​ന്നാ​ലെ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച അം​ല(71)​യും മ​ട​ങ്ങി.

ഇതിന് പിന്നാലെയാണ് ‘ ചൈനാമാന്‍’ കു​ൽ​ദീ​പ് യാ​ദ​വിന്റെ മാന്ത്രിക സ്‌പെല്‍ വന്നത്.  57 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​യി​രു​ന്നു കു​ൽ​ദീ​പി​ന്‍റെ നാ​ലു വി​ക്ക​റ്റ് പ്ര​ക​ട​നം.  വാലറ്റം മുഴുവന്‍ കുല്‍ദീപ് ചുരുട്ടിക്കെട്ടി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ എ​ന്നി​വ​ർ രണ്ട് വിക്കറ്റ് വീതവും  ജ​സ്പ്രീ​ത് ബും​റ ഒരു വിക്കറ്റും നേടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top