‘തീവണ്ടി’ കുതിച്ചു തുടങ്ങി; ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് ടോവിനോ

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ ടോവിനോയാണ് മോഷന്‍ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പുതുമുഖ താരം സംയുക്താ മേനോനാണ് ചിത്രത്തില്‍  നായിക വേഷത്തിലെത്തുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും എത്തുന്നുണ്ട്.

കമല്‍ സംവിധാനം ചെയ്ത ആമിയും ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയുമാണ് നിലവില്‍ തിയേറ്ററിലുളള ടോവിനോയുടെ ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും താരത്തിന് ഏറെ പ്രേക്ഷക പ്രതികരണങ്ങള്‍ നേടികൊടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top