വിദ്യാഭ്യാസ വകുപ്പിന്റെ താക്കീത്: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ രാജിവച്ചു


ഗൗരി നേഹയുടെ ആത്മഹത്യയേത്തുടര്‍ന്ന് അറസ്റ്റിലായ അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജോണ്‍ രാജിവച്ചു. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചിരുന്നു.

അറുപത് വയസ് കഴിഞ്ഞിട്ടും പ്രിന്‍സിപ്പാളായി തുടരുകയായിരുന്ന ഇയാളാണ് അധ്യാപികമാരുടെ മടങ്ങിവരവ് ആഘോഷമാക്കിയത്. കേക്കുമുറിച്ചാണ് ഇയാള്‍ അധ്യാപികമാരെ സ്വീകരിച്ചത്. ഇവര്‍ സസ്‌പെന്‍ഷനിലായ സമയത്തെ ശമ്പളം നല്‍കാനും ഇയാള്‍ തീരുമാനിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top