വീണ്ടും ഒരു അഡാറ് ‘കണ്ണിറുക്കല്‍’; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ഒരു അഡാറ് ലൗ ടീസര്‍ പുറത്ത്. ആദ്യം പുറത്തുവന്ന ഗാനരംഗത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയാ വാര്യരും റോഷനും തന്നെയാണ് ഈ ടീസറിലും നിറഞ്ഞുനില്‍ക്കുന്നത്. ഇത്തവണയും പ്രിയയുടെ കണ്ണിറുക്കലാണ് രംഗം ആകര്‍ഷകമാക്കിയത്.

ഗാനം പോലെതന്നെ ടീസറിലേക്കും പ്രേക്ഷകരുടെ പ്രവാഹമാണ്. ചിത്രം പുറത്തിറങ്ങുമ്പോഴും ഇതേരീതിയിലുള്ള പ്രേക്ഷക പിന്തുണയുണ്ടാകുമെന്ന് സംവിധായകന്‍ ഒമര്‍ലുലുവും നിര്‍മാതാവ് ഔസേപ്പച്ചനും പ്രതീക്ഷിക്കുന്നു. ഇന്ന് പുറത്തിറങ്ങിയ ടീസര്‍ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top