‘കിണര്‍’ ടീസര്‍ പുറത്ത്; മലയാളത്തിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കാന്‍ ജയപ്രദ

കാലിക പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന ‘കിണര്‍’ എന്ന ചിത്രത്തിന്റെ ടീസറെത്തി. മലയാളത്തിലേക്കുള്ള ജയപ്രദയുടെ ശക്തമായ തിരിച്ചുവരവാകും ചിത്രം. രേവതി, പശുപതി, പാര്‍ത്ഥിപന്‍, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, അര്‍ച്ചന, ജോയ് മാത്യു, രഞ്ജി പണിക്കര്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

എംഎ നിഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പികെയും ആനി സജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top