കശ്മീര്‍ ഭീകരാക്രമണം; ബിജെപി-പിഡിപി സര്‍ക്കാരുകളെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഒവൈസി

അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: കശ്മീരില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ ബിജെപി-പിഡിപി സര്‍ക്കാരുകളെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. ഇരുസര്‍ക്കാരുകളുടെയും പരാജയമാണ് കശ്മീര്‍ ആക്രമണങ്ങള്‍ക്ക് കാരണമായതെന്ന് ഒവൈസി പ്രതികരിച്ചു.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ബിജെപി-പിഡിപി സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. എത്രകാലം അവര്‍ ഈ നാടകം കളിക്കും. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്ന് ചിന്തിക്കേണ്ട സമയമാണിത്. ഹൈദരാബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒവൈസി. ആര്‍എസ്എസിനെയും ഒവൈസി ശക്തമായി വിമര്‍ശിച്ചു.

സുജ്‌വാന്‍ ഭീകരാക്രമണത്തില്‍ ഏഴുപേര്‍ മരിച്ചപ്പോള്‍ എന്തുകൊണ്ടാണ് ആര്‍എസ്എസ് മൗനം പാലിച്ചത്. അതില്‍ അഞ്ചുപേരും കശ്മീര്‍ മുസ്‌ലീംസ് ആണ്. മുസ്‌ലിമുകളുടെ രാജ്യസ്‌നേഹത്തെക്കുറിച്ച് ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ഇരുന്ന് പരിഹസിക്കുകയും അവരെ പാകിസ്താനികളെന്ന് വിളിക്കുകയും ചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മാത്രം ഒന്നും പറയാനില്ലേ? ഒവൈസി ചോദിച്ചു. ആറ് സൈനികരുള്‍പ്പെടെ ഏഴുപേരാണ് സുജ്‌വാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top