ബാര്‍കോഴ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞുവെന്ന് പികെ കുഞ്ഞാലിക്കുട്ടി

കാസര്‍ഗോഡ് : ബാര്‍കോഴ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞുവെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലോടെ കെഎം മാണിക്കും യുഡിഎഫിനുമെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് വ്യക്തമായി. കേരള കോണ്‍ഗ്രസ് തിരിച്ച് വരണമെന്നാണ് യുഡിഎഫ് നിലപാടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാല്‍ യുഡിഎഫിലേക്ക് വരുമോ എന്ന് പറയേണ്ടത് കെഎം മാണിയാണ്. ജനതാദള്‍ മുന്നണി വിട്ടത് യുഡിഎഫിനെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കാസര്‍ക്കോട്ട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top