ബസ് ചാര്‍ജ് വര്‍ധനക്ക് ഇടത് മുന്നണി യോഗത്തില്‍ അനുമതി; മിനിമം ചാര്‍ജ് എട്ട് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് എട്ടുരൂപായാക്കാന്‍ തീരുമാനം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായി. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

ചാര്‍ജ് വര്‍ധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമ തീരുമാനം  സര്‍ക്കാര്‍ കൈകൊള്ളുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. നിരക്ക് വര്‍ധനയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്നും എട്ട് രൂപയാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top