വെളിച്ചത്തിന്റെ വഴികള്‍ പ്രകാശനം ചെയ്തു

കാസര്‍ഗോഡ് : സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍, രാംനഗര്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ വെളിച്ചത്തിന്റെ വഴികള്‍ സ്‌കൂള്‍ ഹാളില്‍ വെച്ചുനടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെളളിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ഗവ കോളേജ് എളേരിത്തട്ട് റിട്ട: പ്രിന്‍സിപ്പാള്‍ പ്രൊഫ: എം.ഗോപാലന്‍ വെളിച്ചത്തിന്റെ വഴികള്‍ കൈമാറി. വാര്‍ഡ് മെമ്പര്‍ എം.പത്മനാഭന്‍ പ്രകാശനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വാരിജ, എസ്.എം.എസി ചെയര്‍പേഴ്‌സണ്‍ പുഷ്പലത, എം.പി.ടി.എ പ്രസിഡന്റ് ആര്‍.ശ്രീദേവി, സീനിയര്‍ അസിസ്റ്റന്റ് യദീന്ദ്രദാസ്, സ്റ്റാഫ് സെക്രട്ടറി വി.കെ.സൈനുദീന്‍ എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എല്‍.വസന്തന്‍ സ്വാഗതവും കണ്‍വീനര്‍ ദിനേശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശ്യാമള ടിച്ചര്‍ രചിച്ച അക്കാദമിക മാസ്റ്റര്‍ പ്ലാന്‍കവിത തങ്കമണി ആലപിച്ചു. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അശോകന്‍ മാസ്റ്റര്‍, അനില്‍ മാസ്റ്റര്‍ എന്നിവര്‍ വിശദീകരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top