കിളികൊഞ്ചല്‍ 2018

കാസര്‍ഗോഡ് :ജവഹര്‍ ബാലജനവേദി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തോയമ്മലില്‍ വെച്ച് കിളികൊഞ്ചല്‍ 2018 സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍ പതാക ഉയര്‍ത്തി.

പ്രശസ്ത കവി ദിവാകരന്‍ വിഷ്ണുമംഗലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ തോയമ്മല്‍ അദ്ധ്യക്ഷനായി . ജവഹര്‍ ബാലജനവേദി മുന്‍ ജില്ലാ ചെയര്‍മാന്‍ സി.കെ. അരവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.

ജവഹര്‍ ബാലജനവേദി സംസ്ഥാന കോര്‍ഡിനേറ്റര്‍ വി.വി. നിശാന്ത്, ജില്ല ചെയര്‍മാന്‍ അഭിലാഷ് പൊയിനാച്ചി , പി.വി. പ്രദീപ് കുമാര്‍, അനില്‍ വാഴുന്നോറടി, ഷാജി കവ്വായി, കൃഷ്ണലാല്‍ കവ്വായി , .എം.ആര്‍. ശരത് , വിനോദ് തോയമ്മല്‍, എന്നിവര്‍ സംസാരിച്ചു. വിജയന്‍ ശങ്കരംപാടി, ഹരി നാരായണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

സമാപന സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഡി.വി. ബാലകൃഷ്ണന്‍ , കെ.പി. മോഹനന്‍ , ചന്ദ്രശേഖരന്‍ മാസ്റ്റര്‍ , അശോക് ഹെഗ്‌ഡെ , പത്മനാഭന്‍ ഐങ്ങോത്ത്, സന്തോഷ്, വിഷ്ണു, ധനുഷ് എന്നിവര്‍ സംസാരിച്ചു.
പ്രശസ്ത കവി ദിവാകരന്‍ വിഷ്ണുമംഗലം ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top