special page

കൊച്ചി കപ്പല്‍ശാലയിലെ സ്‌ഫോടനം: പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 5 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ഊര്‍ജിതമായ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കൊച്ചി കപ്പല്‍ ശാലയില്‍  അറ്റകുറ്റപണിക്ക് എത്തിയ കപ്പലില്‍ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കപ്പലിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.  അഞ്ച് പേരാണ് സംഭവത്തില്‍ മരണപ്പെട്ടത്.നാല് പേരുടെ മരണം സ്ഥിരീകരിച്ചുകഴിഞ്ഞു. പത്തനംതിട്ട സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്, ജയന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മരണപ്പെട്ടവര്‍.

സാഗര്‍ ഭൂഷണ്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. പതിനൊന്നിലധികം പേര്‍ക്ക് തീപ്പിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ട്. അറ്റകുറ്റപണികളിലേര്‍പ്പെട്ട കരാറുകാര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top