അമ്മ മരിച്ചതറിയാതെ അഞ്ച് വയസുകാരന്‍ മൃതദേഹത്തിനരികെ കിടന്നുറങ്ങി

ഹൈദരാബാദ്: അമ്മ മരിച്ചതറിയാതെ  അഞ്ച് വയസുകാരന്‍ ആശുപത്രിയില്‍ അമ്മയുടെ മൃതദേഹത്തിന്റെ കൂടെ കിടന്നുറങ്ങി. ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. കത്തീഡന്‍ സ്വദേശിയായ സമീന സുല്‍ത്താന എന്ന യുവതിയെ നെഞ്ചുവേദനെ തുര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് സമീന മരിക്കുകയും ചെയ്തു.

അമ്മ മരിച്ചു എന്നറിഞ്ഞിട്ടും അത് വിശ്വസിക്കാന്‍ കുട്ടി തയ്യാറായില്ല. ആശുപത്രി നഴ്‌സുമാര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടും അത് കേള്‍ക്കാനും കുട്ടി തയ്യാറായില്ല. കൂടാതെ രാത്രി ഉറക്കം വന്നപ്പോള്‍ അമ്മയുടെ അരികില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു.

രാത്രി 12.30 നാണ് യുവതി മരിച്ചത്.  2.30 വരെ അമ്മയുടെ അരികില്‍ കുട്ടി കിടന്നുറങ്ങിയതിനുശേഷമാണ് സമീനയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കുട്ടി എഴുന്നേറ്റപ്പോള്‍ അമ്മയെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയതായും അറിയിച്ചു.

യുവതിയുടെ നില ഗുരുതരമായിട്ടും അവരെ നിരീക്ഷിക്കാണോ ആവശ്യമായ പരിചരണങ്ങള്‍ നല്‍കാനോ ആശുപത്രിയില്‍ അറ്റന്‍ഡര്‍മാരോ മറ്റ് ജീവനക്കാരോ ഉണ്ടായില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ആശുപത്രിക്കെതിരെ ഉണ്ടായിരിക്കുന്നത്.

യുവതി മരിച്ച വിവരം പൊലീസിനെ അറിയിച്ചു. ബാഗില്‍ ഉണ്ടായിരുന്ന ആധാര്‍കാര്‍ഡിലുള്ള വിലാസം ഉപയോഗിച്ചാണ് യുവതിയുടെ സഹോദനെ പൊലീസ് കണ്ടെത്തിയത്. സമീനയുടെ ഭര്‍ത്താവ് അയൂബ് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരെ ഉപേക്ഷിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top