പ്രസിഡന്റ് സ്ഥാനമൊഴിയണം; ദക്ഷിണാഫ്രിക്കയില്‍ ജേക്കബ് സുമയ്ക്ക് അന്ത്യശാസനം

ജേക്കബ് സുമ

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റെ ജേക്കബ് സുമയ്ക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെക്കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ അന്ത്യശാസനം. ജേക്കബ് സുമയ്‌ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജിവെച്ച് പുറത്തു പോകാന്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

48 മണിക്കൂറിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും എന്നും പാര്‍ട്ടി പ്രസിഡന്റ് സിറില്‍ രാമഫോസയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ജേക്കബ് സുമയെ അറിയിച്ചു. നിരവധി അഴിമതിക്കേസുകളില്‍ കുറ്റാരോപിതനായ സുമ അധികാരത്തില്‍ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കും.

അതിനാലാണ് ഒരു വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെ സുമയോട് രാജിവെച്ച് പുറത്തുപോകാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. 2009 ല്‍ അധികാരത്തില്‍ ഏറിയ സുമയ്‌ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

1999 ലെ കോടിക്കണക്കിന് രൂപയുടെ ആയുധ ഇടപാടു മുതല്‍ 783 തോളം കേസുകള്‍ ജേക്കബ് സുമയിക്കെതിരെ ചുമത്തിയിരുന്നു. എന്നാല്‍ 2009 ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുന്‍പ്‌ ജേക്കബ് സുമയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. എന്നാല്‍ പീന്നീട് തീരുമാനം പുനഃപരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top