മാണിക്യമലരായ പൂവി കണ്ടത് മൂന്ന് ദിവസം കൊണ്ട് 50 ലക്ഷം ആളുകള്‍; ഗാനം വാര്‍ത്തയായത് വിദേശ ചാനലുകളിലും

റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവ്വിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിന് റെക്കോര്‍ഡ് കുതിപ്പ്. വെറും മൂന്ന് ദിവസം കൊണ്ട് 50 ലക്ഷം ആളുകളാണ് ചിത്രത്തിലെ പുതിയ ഗാനം കണ്ടത്. ചിത്രീകരണ മേന്മകൊണ്ടും ഗാനത്തിന്റെ ഇമ്പം കൊണ്ടുമാണ് ഇത്രയേറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാന്‍ ഗാനത്തിനായത്.

അതിനിടയില്‍ ഗാനം ദേശീയ അന്തര്‍ ദേശീയ ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. മിക്ക ദേശീയ മാധ്യമങ്ങളും ഗാനത്തിന്റെ പ്രശസ്തിയും മികവും വാര്‍ത്തയായപ്പോള്‍ ബംഗ്ലാദേശിലെ ടിവി ചാനലുകളും ഗാനം വാര്‍ത്തയാക്കി. ഇതിന്റെ വീഡിയോ താഴെ കാണാം.

ചിത്രത്തിന്റെ പുതിയ ടീസര്‍ ചൊവ്വാഴ്ച്ച പുറത്തുവരുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഗാനത്തിന് ലഭിച്ച അപാര പ്രശസ്തിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവും നിര്‍മാതാവ് ഔസേപ്പച്ചനും സന്തോഷം പങ്കുവച്ചു. ചിത്രവും ഇതേ രീതിയിലുള്ള വിജയം ആവര്‍ത്തിക്കുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top