ജനകീയ ഇടപെടലുകളിലൂടെയല്ലാതെ വികസനം സാധ്യമല്ല ; മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍ഗോഡ് : ജനകീയ ഇടപെടലുകളിലൂടെ മാത്രമേ ജില്ലയില്‍ വികസനം സാധ്യമാവുകയുള്ളൂവെന്നും കക്ഷി രാഷ്ട്രീയം മറന്നുള്ള ശബ്ദം വികസന കാര്യങ്ങള്‍ക്കായി മുഴങ്ങണമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ജില്ലയുടെ ആരോഗ്യ വികസന കാര്യങ്ങളില്‍ കാസര്‍ഗോഡിനൊരിടം പ്രതിനിധികള്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാനം രൂപം കൊണ്ട ജില്ല എന്ന നിലയില്‍ ജില്ലയുടെ പുരോഗമനത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്,വികസനം തീരെയില്ല എന്ന സമീപനം ശരിയല്ല.

പടിപടിയായുള്ള മുന്നേറ്റം ജില്ലക്കുണ്ട്. അതെ സമയം മറ്റു ജില്ലകളെ അപേക്ഷിച്ചു താരതമ്യേന വികസന മുരടിപ്പുണ്ട് എന്നതും വസ്തുതയാണ്. പ്രായോഗികമായ ഇടപെടലുകള്‍ നടത്തി വികസനം കൊണ്ട് വരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്.

അതിനു ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകള്‍ അത്യാവശ്യമാണ്. ജില്ലയുടെ കാര്യങ്ങളില്‍ കാസര്‍ഗോഡിനൊരിടം കാണിക്കുന്ന താത്പര്യങ്ങള്‍ മറ്റു കൂട്ടയ്മകളും മാതൃകയാക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡിനൊരിടം ജനകീയ കൂട്ടായ്മക്ക് വേണ്ടി ഡോക്ടര്‍ ഷമീം, ശിഹാബ് മൊഗര്‍, കെപിഎസ് വിദ്യാനഗര്‍, തൗസീഫ് എരിയാല്‍, സഫ്‌വാന്‍ വിദ്യാനഗര്‍ സംബന്ധിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top