കന്യാസ്ത്രീകള്‍ കുട്ടികളെ പീഡിപ്പിച്ച സംഭവം: പൊന്നുരുന്നി കോണ്‍വെന്റ് ബോര്‍ഡിംഗ്‌ അടച്ചുപൂട്ടും

കൊച്ചി: കന്യാസ്ത്രീകള്‍ കുട്ടികളെ പീഡിപ്പിച്ച എറണാകുളം പൊന്നുരുന്നിയിലെ  ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് ബോര്‍ഡിംഗ്‌ അടച്ചുപൂട്ടുന്നു. വ്യക്തമായ രേഖകളില്ലാതെയാണ് ബോര്‍ഡിംഗ്‌ പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കണ്ടെത്തി. സ്ഥാപനത്തിലെ അന്തേവാസികളായ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും.

കോണ്‍വെന്റ് ബോര്‍ഡിംഗില്‍ മാനസികമായും ശാരീരികമായും കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കണ്ടെത്തി. ഇന്ന് രാവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടികളുടെ മൊഴി എടുത്തിരുന്നു. രണ്ട് മണിക്കൂറോളമാണ് മൊഴി എടുക്കല്‍ നീണ്ടുനിന്നത്. പീഡനത്തിന് ഇരയായ 20 കുട്ടികളും തങ്ങളുടെ മൊഴികളില്‍ ഉറച്ച് നിന്നു.

സികെസി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കന്യാസ്ത്രീകള്‍ ത്തുന്ന ബോര്‍ഡിംഗിലുള്ളത്. ഇവിടുത്തെ 20- തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പീഡനമേറ്റത്. ഹോസ്റ്റലിലെ വാര്‍ഡനായ അംബികാമ്മ ക്രൂരമായി ശാരീരിക, മാനസിക പീഡനമേല്‍പ്പിക്കുന്നതായും ഇതേക്കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് കന്യാസ്ത്രീമാര്‍ കടുത്ത രീതിയില്‍ ശിക്ഷണത്തിന് ഇരയാക്കിയെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് കുട്ടികളുടെ പരാതി. ആറു മുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് ഹോസ്റ്റലിലുള്ളത്.

കഴിഞ്ഞദിവസം രാത്രി ഹോസ്റ്റലിന് വെളിയില്‍ വന്ന കുട്ടികള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പരാതി പറഞ്ഞതോടെയാണ് പീഡനം കൂടിയതെന്നും ഭക്ഷണം തരാതെ പട്ടിണിക്കിട്ടെന്നും കുട്ടികള്‍ പറഞ്ഞു. നേരത്തെ മുതല്‍ കോണ്‍വെന്റ് ഹോസ്റ്റലില്‍ കടുത്ത പീഡനമാണെന്നും കഴിഞ്ഞ ഒരാഴ്ചയായി പീഡനം സഹിക്കാതായതോടെയാണ് തങ്ങള്‍ പുറത്തുവന്ന് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും കുട്ടികള്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top