‘ഫ്രണ്ട്‌സ്, കേരളത്തില്‍ നിന്ന് ശക്തമായ അക്രമം വന്നിട്ടുണ്ട്, നമ്മള്‍ തളരാന്‍ പാടില്ല’; ഒമറിന്റെ അഡാര്‍ ലവ്വിനെ ട്രോളി സാകിര്‍ഖാന്‍

ജിമ്മിക്കി കമ്മലിന് ശേഷം ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും ഹിറ്റ് സംവിധായകന്‍ ഒമറിനൊപ്പം ഒന്നിച്ചപ്പോള്‍ ചരിത്രം വഴിമാറി.
രണ്ട് ദിവസം കൊണ്ട് 30 ലക്ഷം കാണികളോടെ ഒരു അഡാര്‍ ലവ്വിലെ ‘മാണിക്യമലരായ പൂവി’ പ്രേക്ഷകമനസ്സുകളിലൂടെ ഒഴുക്കി നടക്കുകയാണ്. മലയാളത്തിന് പുറമെ, പ്രമുഖ തമിഴ്, തെലുഗു, ഹിന്ദി പേജുകളില്‍ മാണിക്യമലരും അഡാറ് ലവ്വുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ ഇതാ ഇന്ത്യയിലെ ഏറ്റവും പ്രമുഖ കൊമേഡിയനായ സാകിര്‍ ഖാന്‍ വരെ ‘മാണിക്യമലരായ പൂവി’ ഗാനത്തെ ട്രോള് ചെയ്ത പോസ്റ്റ് ഇട്ടിരിക്കുകയാണ്.

പോസ്റ്റ് ഇങ്ങനെ….
‘ഫ്രണ്ട്‌സ്, കേരളത്തില്‍ നിന്ന് ശക്തമായ അക്രമം വന്നിട്ടുണ്ട്. ഏവര്‍ക്കും എന്റെ ശക്തമായ മുന്നറിയിപ്പ്. സ്‌കൂള്‍ ഡ്രസ്സ് ഇട്ട കുട്ടിയുടെ മെയിം കണ്ടാല്‍
ക്ലിക്ക് ചെയ്യാതെ ഇരിക്കുക. എല്ലാവരും പിടിച്ച് ടാഗ് ചെയ്യും, അതും നോക്കാതിരിക്കുക. നമ്മള്‍ തളരാന്‍ പാടില്ല, ഒറ്റ കെട്ടായി നില്‍ക്കണം. ചരിത്രം നമ്മുടെ ശക്തിക്കായി നമ്മെ ഓര്‍ക്കും.’

എന്തായാലും ഒറ്റപ്പാട്ട് കൊണ്ട് തന്നെ വൈറലായ ഒമറിന്റെയും പിള്ളേരുടെയും ഒരു അഡാര്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top