സി ഒ എ സംസ്ഥാന സമ്മേളനം ; മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍ഗോഡ് : കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 11 അ മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് ചെറുവത്തൂരില്‍ മാധ്യമ രംഗത്തെ കോര്‍പേേററ്റ് വല്‍ക്കരണവും ബദല്‍ സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.ചെറുവത്തൂരില്‍ നടന്ന സെമിനാര്‍ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.ജനങ്ങളുടെതായ പൊതുവിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നവരാകണം മാധ്യമ പ്രവര്‍ത്തകരെന്ന് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ എം.വി. ജയരാജന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ പിന്തുണയോടെ ജനകീയ മാധ്യമ സംസ്‌കാരം രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനീതിക്കെതിരെയുള്ള പ്രതിപക്ഷമായിരിക്കണം മാധ്യമങ്ങളെന്ന് റിപ്പോര്‍ട്ടര്‍ ടി.വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം വി നികേഷ് കുമാര്‍ പറഞ്ഞു.ജീവന്‍ ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ജെ. ആന്റണി മോഡറേറ്ററായി . ന്യൂസ് 18 പ്രതിനിധി രാജീവ് ദേവരാജ് ,അമൃത ടിവി കൊച്ചി ബ്യൂറോ ചീഫ് ദീപക് ധര്‍മടം,സി.ഒ .എ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷണന്‍,കേരള വിഷന്‍ പ്രതിനിധി പ്രവീണ്‍ മോഹന്‍ , അഡ്വ. കെ.കെ. രാജേന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. വി പി പി മുസ്തഫ, സി. നാരായണന്‍ എന്നിവര്‍ പാനല്‍ അംഗങ്ങളായി.ഫെബ്രുവരി17 മുതല്‍ 19 വരെ കാഞ്ഞങ്ങാട് വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top