വര്‍ദ്ധിച്ച വരുന്ന പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ‘ദ്വിമുഖം’


സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ശ്രദ്ധേയമാവുകയാണ് ‘ദ്വിമുഖം’ എന്ന ഹ്രസ്വ ചിത്രം. സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാവ്യ വിനോദ്, അര്‍ജുന്‍ ബാലകൃഷ്ണന്‍, ജീവന്‍ കെ തോമസ് എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ സഹപ്രവര്‍ത്തകയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യം ഉണ്ടോ എന്ന് ചോദിക്കുകയും ആ ചോദ്യത്തിന്റെ പശ്ചാത്തലത്തില്‍  സംഭവിക്കുന്ന കാര്യങ്ങളുമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.

DONT MISS