എട്ട്‌കോടി ലോട്ടറിയടിച്ചയാള്‍ കൂട്ടുകാര്‍ക്ക് മദ്യസല്‍ക്കാരം നടത്തിയ ശേഷം ആത്മഹത്യ ചെയ്തു; ആത്മഹത്യ ടിക്കറ്റ് നഷ്ടപ്പെട്ടതിന്റെ വിഭ്രാന്തിയില്‍

ബാങ്കോക്ക്: എട്ട് കോടി രൂപ ലോട്ടറി അടിച്ചയാള്‍ കൂട്ടുകാര്‍ക്ക് മദ്യസത്ക്കാരം നടത്തിയ ശേഷം നടത്തിയ തിരച്ചിലില്‍ ടിക്കറ്റ് നഷ്ടപ്പെട്ടതറിഞ്ഞ് ആത്മഹത്യ ചെയ്തു. കിഴക്കന്‍ തായ്‌ലന്‍ഡിലെ ചോന്‍ബുരിയിലാണ് സംഭവം.

ലോട്ടറി അടിച്ച സന്തോഷത്തില്‍ ജിറാഫുത്ത് പോങ്ഫാന്‍ എന്ന 42കാരനാണ് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി നടത്തിയത്. തനിക്ക് എട്ട്‌കോടി രൂപയുടെ ജാക്ക്‌പോട്ട് ലോട്ടറി അടിച്ചുവെന്ന് ഇയാള്‍ എല്ലാവരോടും പറയുകയും ചെയ്തു.

എന്നാല്‍ പാര്‍ട്ടി കഴിഞ്ഞതിന്റെ പിറ്റേദിവസം ഇയാളെ സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആഘോഷങ്ങളെല്ലാം അവസാനിച്ച ശേഷം ടിക്കറ്റ് എടുത്തുവെക്കാനായി നോക്കിയപ്പോള്‍ അത് നഷ്ടപ്പെട്ടതായി മനസ്സിലായതോടെ ഉണ്ടായ വിഭ്രാന്തിയിലാണ് ജിറാഫത്ത് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ടിക്കറ്റ് നഷ്ടപ്പെട്ടുവെന്നും എന്നാല്‍ തനിക്ക് ലോട്ടറി അടിച്ചിരുന്നുവെന്ന വാര്‍ത്ത സത്യമാണെന്നും എഴുതിവെച്ച കുറിപ്പ് മൃതദേഹത്തനരികില്‍ നിന്ന് കണ്ടെടുത്തു. ഇക്കാര്യം പറഞ്ഞ് ആരും തന്റെ കുടുംബാംഗങ്ങളെ പരിഹസിക്കരുതെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ടിക്കറ്റ് നഷ്ടപ്പെടട്‌തോടെ ലോട്ടറി അടിച്ചുവെന്ന വെറുതെ പ്രചരണം നടത്തിയണെന്ന് നാട്ടുകാര്‍ കളിയേക്കുമെന്ന് ഭയന്നാണ് ജിറാഫത്ത് ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top