മുഖത്താകെ രോമം വളരുന്ന അസുഖത്തെ നേരിടുന്നത് ആത്മവിശ്വാസത്തോടെ; കളിയാക്കലുകള്‍ക്കിടയിലും കുലുങ്ങാതെ ലാറി ഗോമസ് (വീഡിയോ)

വൈകല്യങ്ങള്‍ ജീവിതത്തെ തകര്‍ത്തുകളയുന്ന ഉദാഹരങ്ങള്‍ ഏറെയാണ്. എന്നാല്‍ അതിനെ പുഞ്ചിരിയോടെ നേരിട്ടവരുമേറെ. കാലിഫോര്‍ണിയയിലെ ലാറി ഗോമസ് എന്ന യുവാവ് ഇത്തരമൊരു പ്രശ്‌നത്തെ നേരിടുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടൈയാണ്. ഹൈപ്പര്‍ട്രൈക്കോസിസ് എന്ന രോഗാവസ്ഥയാണ് ഇദ്ദേഹത്തിന് പിടിപെട്ടത്.

മുഖം മുഴുവന്‍ രോമം വളരുന്ന അവസ്ഥ. അതും നല്ല കനത്തില്‍ത്തന്നെ. എത്രതവണ രോമങ്ങള്‍ നീക്കിയാലും അതിലേറെ കട്ടിയില്‍ വീണ്ടും വരും. എന്നാല്‍ തന്റെ അവസ്ഥയില്‍ നിരാശനല്ല ലാറി.

മുഖത്ത് തിങ്ങിനിറഞ്ഞ രോമങ്ങള്‍ കാരണം കൂട്ടുകാരുടെയിടയില്‍ ഒരു വിളിപ്പേരുമുണ്ട് ലാറിക്ക്. ചെന്നായ് മനുഷ്യന്‍. ആദ്യമാദ്യം ഇവര്‍ ഇങ്ങനെ വിളിക്കുന്നതിനാല്‍ പ്രയാസമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതിനെയെല്ലാം അതിജീവിക്കാന്‍ അദ്ദേഹം പഠിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റ ജീവിതം വിശദമായി വീഡിയോയില്‍ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top