സിസിടിവി ചതിച്ചു; സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച സന്യാസി കുടുങ്ങി (വീഡിയോ)

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച ബുദ്ധ സന്യാസിയെ അധികൃതര്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി. വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസായില്ല. തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം നടന്നത്.

ഭാര്യയുടെയും മകളുടെയും അടിവസ്ത്രങ്ങള്‍ കാണാനില്ലെന്നറിഞ്ഞ കിട്ടിസാക് എന്നയാള്‍ നടത്തിയ പരിശോധനയിലാണ് സന്യാസിയാണ് അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചതെന്ന് മനസിലായത്. തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് വീടിനു പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചത്.

നഷ്ടപ്പെട്ടത് വിലപിടിപ്പുള്ള വസ്ത്രങ്ങളല്ലെങ്കിലും ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ മാത്രം കാണാതാവുകയും മറ്റ് വസ്ത്രങ്ങളൊക്കെ യഥാസ്ഥാനത്ത് തന്നെ കാണുകയും ചെയ്തപ്പോള്‍ കൗതുകം തോന്നിയാണ് കിട്ടിസാക് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ കണ്ട കിട്ടിസാകും കുടുംബവും ശരിക്കും അമ്പരന്നുപോയി. കാഷായ വസ്ത്രം ധരിച്ച സന്യാസി അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്നതായിരുന്നു ദൃശ്യങ്ങളില്‍ കണ്ടത്. വീണ്ടും കണ്ടപ്പോള്‍ തമാശയാണ് തോന്നിയതെന്നും വിഷയം പുറത്തറിയിക്കാനോ പരാതിപ്പെടാനോ തങ്ങള്‍ ശ്രമിച്ചില്ലെന്നും കിട്ടിസാക് പറയുന്നു.

പക്ഷേ വീഡിയോ പെട്ടന്നുതന്നെ വൈറലായി. ഇതോടെ ആശ്രമത്തിന് കൂടി അപമാനമാകുന്ന രീതിയില്‍ പെരുമാറിയ സന്യാസിയെ മഠാധിപതി പുറത്താക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നാരോപിച്ചാണ് സന്യാസിയെ പുറത്താക്കിയത്.

അതേസമയം ഇതൊന്നും താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും കഴിച്ചുകൊണ്ടിരിക്കുന്ന ഒരു മരുന്നുകാരണമാണ് താന്‍ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നുമായിരുന്നു 49കാരനായ തീരഫാപിന്റെ മറുപടി. വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top