ഐഎസ്എല്‍: കൊല്‍ക്കത്തയുമായി സമനിലയില്‍ കുരുങ്ങിയതിലെ നിരാശ പ്രകടമാക്കി ഡേവിഡ് ജെയിംസ്

കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ വഴങ്ങേണ്ടിവന്ന സമനിലയില്‍ നിരാശ പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. വ്യാഴാഴ്ച്ച് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വച്ച് നടന്ന മത്സരത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയുമായി സമനിലയില്‍ പിരിഞ്ഞത്. എന്നാല്‍ ഇത് ജയിക്കാമായിരുന്ന കളിയായിരുന്നുവെന്ന് പരക്കെ അഭിപ്രായങ്ങളുണ്ട്.

“ഒരു നല്ല മത്സരഫലമല്ല ഞങ്ങള്‍ക്ക് ലഭിച്ചത്. ഞങ്ങള്‍ തീര്‍ച്ചയായും കളി ജയിക്കണമായിരുന്നു. കളിയുടെ എല്ലാ ക്രെഡിറ്റും എറ്റികെയ്ക്ക് ഉള്ളതാണ്. അത്ര എളുപ്പമുള്ള മത്സരമായിരുന്നില്ല എങ്കിലും നിരവധി അവസരങ്ങള്‍ പാഴാക്കിയതോര്‍ത്ത് വിഷമമുണ്ട്”, ജെയിംസ് പറഞ്ഞു.

എന്നാല്‍ ഇനിയും പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തങ്ങള്‍ക്ക് വിജയത്തോട് സമമായ വിജയമാണെന്ന് കൊല്‍ക്കത്ത പരിശീലകനും പറഞ്ഞു. സബ്സ്റ്റിറ്റിയൂഷന്‍സ് നടത്താതിരുന്നതിനാല്‍ ഡേവിഡിനെതിരെ നവമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്.

ഇന്നലെ നടന്ന കളിയില്‍ നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുലച്ചത്. കളിക്കാരുടെ അലംഭാവം പൊതുവെ പ്രകടമായിരുന്ന മത്സരത്തില്‍ രണ്ടുതവണയും ലീഡ് എടുത്തശേഷമാണ് ടീം സമനില ഗോളുകളും വഴങ്ങിയത്. ലീഡ് നേടിയപ്പോഴും പ്രതിരോധം ശക്തിപ്പെടുത്തിയിരുന്നില്ല. ജിങ്കാന്‍ കളിക്കാതിരുന്നതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top