500 രൂപയ്ക്ക് താഴെ വിലയില്‍ 4ജി ഫോണ്‍ നല്‍കും; വിപണി വരുതിയിലാക്കാന്‍ ജിയോ

ജിയോ 500 രൂപയില്‍ താഴെ വിലയ്ക്ക് 4ജി ഫോണ്‍ നല്‍കാനൊരുങ്ങുന്നു. നിലവില്‍ നല്‍കിപ്പോരുന്ന ജിയോഫോണിന് പുറമെയാണ് പുതിയ പ്രഖ്യാപനം. 50 കോടി ആളുകള്‍ക്ക് സൗജന്യമായി ജിയോയുടെ സേവനങ്ങള്‍ നല്‍കാനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്.

ഇതുവരെ ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത സ്ഥലങ്ങളെ ജിയോയുടെ നെറ്റ്‌വര്‍ക്കില്‍ ഒരുമിപ്പിക്കാനാണ് ശ്രമം. മറ്റ് കമ്പനികളും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കും ഇതിന് മുമ്പേ വിപണി പിടിക്കാനാണ് ജിയോയുടെ ശ്രമം.

ഡേറ്റാ ഉപഭോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി എന്ന് ജിയോ പറയുന്നു. 150-ാം സ്ഥാനത്തുനിന്നാണ് ഈ കുതിപ്പ് നടന്നത്. പുതിയ ഓഫറുകള്‍ എന്നുമുതല്‍ ലഭ്യമാകുമെന്ന് ജിയോ വ്യക്തമാക്കിയില്ല. നിലവിലുള്ളതിനേക്കാള്‍ മികച്ച ഓഫറുകളാണ് അണിയറയില്‍ ഒരുങ്ങുക എന്നത് വ്യക്തം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top