മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനായി; യുവാവിന്റെ തലയോട്ടിയുടെ ഒരു ഭാഗം കാണാതായി

മജ്ഞുനാഥ്

ബംഗളുരു: മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്ന് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ക്കെതിരെ യുവാവ് പരാതി നല്‍കി. ബംഗളുരിലെ വൈദേയി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ വൈറ്റ്ഫീല്‍ഡിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്.

രക്തം കട്ടപിടിക്കുന്ന അസുഖത്തിനായിരുന്നു കര്‍ണാടക സ്വദേശിയായ മജ്ഞുനാഥിന് അടിയന്തിര ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തലയോട്ടിയുടെ വലതുഭാഗം നഷ്ടപ്പെട്ടതായി മജ്ഞുനാഥിന് മനസിലായത്. ആശുപത്രിയിലെ ഡോക്ടര്‍മാരായ ഗുരുപ്രസാദ്, രാജേഷ് ആര്‍ രായകാര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ഇവര്‍ക്കെതിരെയാണ് മജ്ഞുനാഥ് പരാതി നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 2 നാണ് തലവേദനയെ തുടര്‍ന്ന് മജ്ഞുനാഥ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയ മജ്ഞുനാഥിനോട് തലച്ചോറില്‍ രക്തം കട്ടപിടിടിച്ചിരിക്കുകയാണെന്നും ഉടന്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ മരണം സംഭവിക്കും എന്ന് അറിയിക്കുകയും ചെയ്തു. അന്നു തന്നെ മജ്ഞുനാഥിന്റെ ശസ്ത്രക്രിയ നടത്തി.

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് തലയ്ക്ക് പ്രശ്‌നങ്ങള്‍ ഉള്ളതായി മജ്ഞുനാഥിന് മനസിലായത്. തല ചെറുതായി ചൊറിയുന്നതുപോലും തലച്ചോറിന് ക്ഷതം ഉണ്ടാക്കുന്നതായി മജ്ഞുനാഥ് പറയുന്നു. മജ്ഞുനാഥ് നല്‍കിയ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top