ഉത്തര്‍പ്രദേശില്‍ 46 പേര്‍ക്ക് എച്ച്‌ഐവി പകര്‍ന്ന സംഭവം; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

രാജേഷ് കുമാര്‍

ഉന്നാവോ: ഉത്തര്‍പ്രദേശില്‍ ഒരേ സിറിഞ്ചുപയോഗിച്ച് ഡോക്ടര്‍ കുത്തിവയ്‌പ്പെടുത്തതിനേത്തുടര്‍ന്ന് 46 പേര്‍ക്ക് എച്ച്‌ഐവി പകര്‍ന്ന സംഭവത്തില്‍ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് കുമാര്‍ എന്ന വ്യാജ ഡോക്ടറെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

10 വര്‍ഷത്തോളമായി  ഇയാള്‍ ബംഗര്‍മാവു നഗരത്തില്‍ സ്വന്തം ക്ലിനിക്ക് ആരംഭിച്ച് ചികിത്സ നടത്തി വരികയാണ്. കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭിക്കും എന്നതിനാല്‍ ഗ്രാമനിവാസികള്‍ എല്ലാം തന്നെ ഇയാളുടെ ക്ലിനിക്കിലാണ് എല്ലാ അസുഖങ്ങള്‍ക്കും ചികിത്സ തേടിയെത്തുന്നത്.

കഴിഞ്ഞ പത്തുമാസത്തിനിടെ യുപിയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. ഏപ്രില്‍ മുതല്‍ ജൂലൈവരെ ബംഗര്‍മാവു  മേഖലയില്‍നിന്നുമാത്രം 12 പേര്‍ക്ക് എച്ച്‌ഐവി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെയാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിക്കുകയും 566 ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയില്‍ 21 പേര്‍ക്ക് എച്ചഐവി ബാധ ഉള്ളതായി കണ്ടെത്തി. പലതവണയായി നടത്തിയ പരിശോധനയില്‍ 46 എച്ച്ഐവി ബാധിതരെയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് വ്യാജ ഡോക്ടറക്കുറിച്ചുള്ള വിവരം ആരോഗ്യം വകുപ്പിന് ലഭിക്കുന്നത്.

അറസ്റ്റ് ചെയ്ത് രാജേഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലില്‍ ഒരു ഡോക്ടറുടെ കംമ്പോണ്ടറായി ജോലി ചെയ്തിരുന്നുവെന്നും അവിടെ നിന്നുമാണ് മരുന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top