മലബാര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്ഥാനമേറ്റു

കാസര്‍ഗോഡ് : മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷന്‍ ഏരിയാ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും സ്ഥാനമേറ്റു. നീലേശ്വരം ശ്രീ മന്നന്‍പുറത്ത്കാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മലബാര്‍ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.കൊട്ടറവാസുദേവ് അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാനായി ഡോ.സി.കെ.നാരായണ പണിക്കര്‍, മെമ്പര്‍മാരായ ഗീത.വി.സാമാനി, എം.വി.തമ്പാന്‍ പണിക്കര്‍, എ.അമ്പൂഞ്ഞി, സതീഷ്‌കുമാര്‍, അനന്തന്‍ നമ്പ്യാര്‍ എന്നിവരാണ് ചുമതലയേറ്റത്.

നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എ.എസ്.അജയകുമാര്‍, പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി.മോഹനന്‍, ദാമോദര പണിക്കര്‍, കെ.അരവിന്ദാക്ഷന്‍, എസ്.ഉഷ, .എ ഉമേഷ, കെ.എം.തമ്പാന്‍, ഇ.വി.രഘു, കെ.വി.വിശ്വനാഥന്‍, കെ.മഹേഷ്‌കുമാര്‍, കെ.പി.പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top