ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു

പ്രതീകാത്മക ചിത്രം

പാറ്റ്‌ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. ഡിസംബര്‍ 31 നാണ് പെണ്‍കുട്ടിന് പീഡിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇന്നലെയാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബിഹാറിലെ ബോജ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയുള്ള ആറു പേര്‍ ചേര്‍ന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. കൊല്‍ക്കത്തയിലാണ് പെണ്‍കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. പിതാവ് നാട്ടില്‍ എത്തിയതിനു ശേഷമാണ് സംഭവം പൊലീസില്‍ പരാതി നല്‍കുന്നത്.

മകളെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ പ്രതിയായ കൃഷ്ണ യാദവിനെ അറസ്റ്റ് ചെയ്തതായി ആരാ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ പൂനം കുമാരി പറഞ്ഞു. ബാക്കിയുള്ള അഞ്ച് പ്രതികള്‍ക്കായുള്ള തെരച്ചില്‍ നടത്തിവരികയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top