അലഞ്ഞു തിരിയുന്ന പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് അമ്മയായി ഒരു കോളെജ് വിദ്യാര്‍ത്ഥിനി

ഹെയ്‌സല്‍

കൊച്ചി: പൂച്ചക്കുഞ്ഞുങ്ങളുടെ അമ്മയായി ഒരു കോളെജ് വിദ്യാര്‍ത്ഥിനി. അലഞ്ഞു തിരിയുന്ന പൂച്ച കുഞ്ഞുങ്ങളെ കരുതലോടെ പരിപാലിക്കുന്ന ഈ വിദ്യാര്‍ത്ഥിനി പലപ്പോഴും ക്ലാസ് വരെ നഷ്ടപ്പെടുത്തിയാണ് അമ്മയില്ലാത്ത പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് കരുതല്‍ നല്‍കുന്നത്.

അമ്മ പൂച്ച നക്കിത്തുടയ്ക്കുന്ന കരുതലോടെയാണ് പൂച്ചക്കുഞ്ഞിന് ഈ പോറ്റമ്മ വാല്‍സല്യമേകുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഹെയ്‌സല്‍ ആണ് അനാഥ പൂച്ചക്കുഞ്ഞുങ്ങളുടെ ഈ പോറ്റമ്മ.

മൂന്നാം ദിവസം അമ്മ നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെയാണ് ഹെയ്‌സല്‍ ഇപ്പോള്‍ പരിപാലിക്കുന്നത്. ചൂടുവെള്ളം നിറച്ച സഞ്ചിയിലെ ചൂട് പകര്‍ന്ന്, ഓരോ മണിക്കൂറും ഇടവിട്ട് പാല്‍ കുപ്പിയില്‍ പാല്‍ നല്‍കി അമ്മയുടെ കുറവ് ഒട്ടു മറിയിക്കാതെ ഹെയ്‌സല്‍ ഇവയെ നോക്കുന്നു.

പ്രസവിച്ച് മൂന്നാംദിവസം തള്ള പൂച്ചയെ പട്ടി പിടിച്ചു. വീട്ടുകാര്‍ പൂച്ച കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനും തീരുമാനിച്ചു. ഹെയ്‌സലിന്റെ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു സംഭവം. ഉടന്‍ അവിടെയെത്തി പൂച്ചക്കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് വന്ന് ഇവിടെ സംരക്ഷണമൊരുക്കുകയായിരുന്നു. രണ്ടാഴ്ച കോളെജില്‍ പോലും പോകാതെ ഉറക്കമിളച്ച് പൂച്ച കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ നല്‍കി. പരിചരണത്തിന്റെ ശ്രദ്ധയില്‍ ഇപ്പോള്‍ മൂന്നും കണ്ണു തുറന്നു കഴിഞ്ഞു.

ഫെയ്‌സലിന്റെ ഈ പൂച്ചസ്‌നേഹത്തിന് വീട്ടുകാരുടെ പിന്തുണയുമുണ്ട്. അങ്ങനെ പൂച്ചക്കുഞ്ഞുങ്ങളും പോറ്റമ്മയും ഇവിടെ സുഖമായിരിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top