‘ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം’; കമ്മാരസംഭവത്തിലെ 96 കാരനായ ചിത്രം പങ്കുവെച്ച് ദിലീപ്

ദിലീപ്

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മധു അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലെ പുതിയ ലുക്ക്  പുറത്തിറങ്ങി. തൊണ്ണൂറ്റിയാറു വയസുകാരനായ തന്റെ ചിത്രം ദിലീപ് തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ പുറത്തുവിട്ടത്.

‘ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരന്‍ എന്ന സംഭവം. കമ്മാരസംഭവം’ എന്ന വരികളോടെയാണ് ചിത്രം ആരാധകര്‍ക്കായി ദിലീപ് പങ്കുവെച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top