ബാബാ രാംദേവിന്റെ ജീവിതം പരമ്പരയാകുന്നു; ഫെബ്രുവരി 12 മുതല്‍ സംപ്രേക്ഷണം ആരംഭിക്കും

ബാബാ രാംദേവ്

ദില്ലി: യോഗാ ഗുരു ബാബാ രാംദേവിന്റെ ജീവിതം ടിവി പരമ്പരയായി ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നു. ഫെബ്രുവരി 12 മുതല്‍ രാജ്യവ്യാപകമായാണ് പരമ്പരയുടെ സംപ്രേക്ഷണം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 നാണ് സംപ്രേക്ഷണം.

ഡിസ്‌കവറി ഇന്ത്യയുടെ പുതിയ വിനോദ ചാനലായ ഡിസ്‌കവറി ജീറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. 85 എപ്പിസോഡുകളാണ് പ്രസ്തുത പരമ്പരയ്ക്ക് ഉണ്ടാവുക. സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി 80 കോടിയുടെ കരാര്‍ രാംദേവ് ചാനലുമായി ഒപ്പിട്ടു.

പതഞ്ജലി വക്താവായ എസ്‌കെ ടിജര്‍വാലയാണ് ട്വിറ്ററിലൂടെയാണ് ബാബാ രാംദേവിന്റെ ജീവിതം പരമ്പരയാകുന്ന വിവരം അറിയിച്ചത്. പോരാട്ടങ്ങളും നിശ്ചയാദാര്‍ഢ്യവും അര്‍പ്പണ ബോധവും പ്രചോദനപരവുമായ യോഗിശ്രീ രാംദേവിന്റെ ജീവിതം പരമ്പരയായി നിങ്ങളുടെ മുന്‍പില്‍ എത്തുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top