വ്യത്യസ്തമായ ഓഡിയോ ലോഞ്ചുമായി ‘കല്യാണം’ ടീം; സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത് കടലിനടിയില്‍

തിരുവനന്തപുരം: സിനിമാലോകത്ത് വ്യത്യസ്തമായ ഒരു ഓഡിയോ ലോഞ്ചുമായി കല്യാണം ചലച്ചിത്രം ടീം. ചരിത്രത്തില്‍ തന്നെ ആദ്യമായി ചലച്ചിത്ര താരം മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനായെത്തുന്ന കല്യാണം സിനിമയുടെ ഓഡിയോ ലോഞ്ച് കടലിനടിയില്‍ നടന്നു. ചിത്രത്തിന്റെ പ്രചരണത്തിനുപുറമേ കടലില്‍ മാലിന്യം തള്ളുന്നതിനെതിരെയുള്ള ഒരു ബോധവത്കരണം കൂടിയാണ് പരിപാടിയെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

രാവിലെ പതിനൊന്ന് മണിക്ക് കോവളം ഉദയസമുദ്ര ഹോട്ടലില്‍ നടന്ന ചടങ്ങ് ചലച്ചിത്ര താരം ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ മുകേഷ് ഭാര്യ മൈഥിലി തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടര്‍ കൂടിയായ നായകന്‍ ശ്രാവണിന് ഔദ്യോഗിക തിരക്കുകള്‍ കാരണം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തിലെ അഞ്ചു ഗാനങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ശ്രാവണ്‍ നായകനായി എത്തുന്ന ചിത്രമാണ് കല്യാണം. കൂടാതെ വര്‍ഷയുടെ ആദ്യ മലയാളം ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കടലിനേയും അതിലെ ജൈവ വൈവിധ്യത്തെയും സംരക്ഷിക്കാതെ ഇന്ത്യക്ക് ഒരു വികസിത രാഷ്ട്രം ആയി തീരാന്‍ കഴിയില്ലയെന്നു ചടങ്ങില്‍ മുകേഷ് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ കന്യാകുമാരി മുതല്‍ കാസര്‍ഗോഗ് വരെ നടക്കുന്ന തീര ശുചീകരണ യജ്ഞമായ സാഗര്‍ ബചാവോ പരിപാടിയെ കുറിച്ചു ഉദയസമുദ്ര സിഇഒ രാജഗോപാല്‍ ഐയ്യര്‍ വിവരിച്ചു. മാനവ രാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ സമുദ്ര മലിനീകരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ കിണ്ടുവരണമെന്നു ബോണ്ട് ഓഷ്യന്‍ സഫാരി കോവളം എംഡി ജാക്‌സന്‍ പീറ്റര്‍ പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിയോടെ കോവളം ഗ്രോവ് ബീച്ചില്‍ ആണ് കൗതുകമായി കടലിനടിയില്‍ ഓഡിയോ ലോഞ്ച് നടന്നത്. പ്രത്യകം സജ്ജമാക്കിയ മുങ്ങല്‍ വസ്ത്രങ്ങളും ഓക്‌സിജന്‍ സംവിധങ്ങളുമായി സംഘം കടലിലേക്ക് ഇറങ്ങി. തീരത്ത് നിന്നും 80 മീറ്റര്‍ അകലെ കടലിനടിയില്‍ പ്രത്യകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ചലച്ചിത്ര താരവും ഫ്രൈഡേ സിനിമാസിന്റെ ഉടമയുമായ വിജയ് ബാബു, ചിത്രത്തിന്റെ സംവിധായകനു നിര്‍മ്മാതാവുമായ രാജേഷ് നായര്‍, പത്‌നി ഉഷ, സഹ നിര്‍മ്മാതാവ് കിഷോര്‍, നായിക വര്‍ഷ, ഗാന സംവിധായകന്‍ അലക്‌സ് പോള്‍ എന്നിവരടങ്ങുന്ന സംഘമാണ് കടലില്‍ ആറ് മീറ്ററോളം ആഴത്തില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത്. കല്യാണത്തിലെനായിക കൂടിയായ വര്‍ഷ ഫ്രൈഡേ ഫിലിംസ് ഉടമ വിജയ് ബാബുവിന്സിഡിയുടെമാതൃക നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഇവര്‍ക്കൊപ്പം ബോണ്ട് ഓഷ്യന്‍ സഫാരി കോവളത്തിന്റെ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

ബോണ്ട് സഫാരി സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കിയ ശേഷമാണ് ഇവര്‍ കടയില്‍ മുങ്ങിയത്. ഇന്ന് നടന്ന സെന്‍സര്‍ ബോര്‍ഡ് നിരീക്ഷണങ്ങള്‍ക്ക് ശേഷം കല്യാണം ചിത്രത്തിന് യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി സംവിധായകന്‍ രാജേഷ് നായര്‍ അറിയിച്ചു. വൈകാതെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top