അമേരിക്കന്‍ ഓഹരി വിപണി കൂപ്പുകുത്തി; ഇന്ത്യന്‍ വിപണിയിലും ഇടിവ്

പ്രതീകാത്മക ചിത്രം

മുംബൈ: ആമേരിക്കയുടെ ഓഹരി വിപണി സൂചികയായ ഡൗ ജോണ്‍സ് ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യന്‍ വിപണിയില്‍ വലിയ തകര്‍ച്ച. ഡൗണ്‍ ജോണ്‍സ് 1600 പോയിന്റ് ഇടിഞ്ഞതാണ് ഏഷ്യയിലാകെ ഓഹരിവിപണിയില്‍ ഇടിവുണ്ടാകാന്‍ കാരണമായത്.

അമേരിക്കന്‍ ഓഹരി വിപണിയില്‍ നിന്നും ഏതാനും നിമിഷങ്ങള്‍ക്കകം 5.4 കോടിയുടെ നിക്ഷേപം പിന്‍വലിച്ചതാണ് വലിയ തോതിലുള്ള പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സ് 1015 പോയന്റ് താഴ്ന്ന് 33,742 ലും നിഫ്റ്റി 306 പോയന്റ് താഴ്ന്ന് 10,359 ലും എത്തി.

യുഎസ് ഫെഡറല്‍ റിസര്‍ച്ച് ചെയര്‍മാനായി ജോറോ പവല്‍ സ്ഥാനമേറ്റതിനു പിന്നാലെയാണ് അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയത്. ഇതിനു മുന്‍പ് 2011 ലാണ് അമേരിക്കന്‍ ഓഹരി വിപണിയില്‍ വലിയ കര്‍ച്ചയുണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top