താജ്മഹല്‍ ഉടന്‍തന്നെ തേജ് മന്ദിറാക്കും; വിവാദ പരാമര്‍ശവുമായി വീണ്ടും വിനയ് കത്യാര്‍

വിനയ് കത്യാര്‍

ദില്ലി: വിവാദ പരാമര്‍ശവുമായി വീണ്ടും ബിജെപി എംപി വിനയ് കത്യാര്‍ രംഗത്ത്. താജ്മഹലിനെ ഉടന്‍തന്നെ തേജ് മന്ദിറാക്കി ഉയര്‍ത്തുമെന്ന് കത്യാര്‍ പറഞ്ഞു. താജ് മഹോത്സവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് വിവാദ പരാമര്‍ശം കത്യാര്‍ വീണ്ടുമാവര്‍ത്തിച്ചത്.

താജ് മഹോത്സവം എന്നോ, തേജ് മഹോത്സവം എന്നോ അതിനെ വിളിക്കാം. തേജും, താജും തമ്മില്‍ വലിയ വ്യത്യാസമില്ല. നമ്മുടെ തേജ് മന്ദിറിനെ മുഗള്‍ ഭരണകര്‍ത്താക്കള്‍ കൈയ്യടക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. താജ്മഹലിനെ വീണ്ടും തേജ് മന്ദിറാക്കി മാറ്റും, കത്യാര്‍ പറഞ്ഞു.

ഫെബ്രുവരി 18 ന് ആഗ്രയില്‍ താജ് മഹോത്സവം ആരംഭിക്കാനിരിക്കെയാണ് കത്യാറിന്റെ വിവാദ പരാമര്‍ശം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. ചടങ്ങിന്റെ ഉദ്ഘാടനത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ റാം നായിക്കും പങ്കെടുക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top