ഡൊമൈന്‍ പുതുക്കിയില്ല; ബിസിസിഐ വെബ്‌സൈറ്റ് നിശ്ചലമായത് മണിക്കൂറുകള്‍

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്ത്യ

മുംബൈ: ഡൊമൈന്‍ പുതുക്കാത്തതിനെ തുടര്‍ന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) വെബ്‌സൈറ്റ് നിശ്ചലമായത് മണിക്കൂറുകള്‍. ലളിത് മോഡിയുടെ പേരിലുള്ള ഡൊമൈന്‍ പുതുക്കാത്തതാണ് bcci.tv എന്ന വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായത്.

2006 ഫെബ്രുവരി തൊട്ട് 2018 ഫെബ്രുവരി മൂന്ന് വരെയാണ് ഡൊമൈന്‍ കാലാവധി. ഇത് പുതുക്കാത്തതാണ് ഞായറാഴ്ച രാവിലെ മുതല്‍ വെബ്‌സൈറ്റ് നിശ്ചലമാകാന്‍ കാരണമായത്. 2006 ലാണ് സൈറ്റിന്റെ ഉടമസ്ഥാവകാശം ലളിത് മോഡിക്ക് ലഭിക്കുന്നത്. ബോര്‍ഡിന്റെ ചുമതലകളില്‍ നിന്നും പിന്നീട് നീക്കം ചെയ്‌തെങ്കിലും ഡൊമൈന്‍ പവര്‍ ഇപ്പോഴും ലളിത് മോഡിയുടെ പേരിലാണ്. ഡൊമൈന്‍ മോഡിയുടെ പേരിലായതിനാല്‍ തന്നെ ബിസിസിഐക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിച്ചില്ല.

2014 ല്‍ ബോംബെ ഹൈക്കോടതിയില്‍ ഡൊമൈന്‍ അവകാശം സംബന്ധിച്ച് ബിസിസിഐ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് മോഡിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. വൈകീട്ടോടെ ബിസിസിഐ തന്നെ ലേലത്തില്‍ ഡൊമൈന്റെ അവകാശം സ്വന്തമാക്കിയതോടെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top