ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ശ്രീശാന്ത്

ദില്ലി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കിയെങ്കിലും ഡിവിഷന്‍ ബഞ്ച് പുനഃസ്ഥാപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ കേസില്‍ ഡല്‍ഹി പട്യാല ഹൗസ്
കോടതി ശ്രീശാന്തിനെ വെറുതെ വിട്ടിരുന്നു.

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായിരുന്ന ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പട്യാല സെഷന്‍സ് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയുമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top