ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: ഫൈനലില്‍ സിന്ധുവിന് പരാജയം

ദില്ലി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: ഫൈനലില്‍ പിവി സിന്ധുവിന് പരാജയം. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ അമേരിക്കയുടെ ബെയ്വെന് സാങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്.
മുന്‍ ലോക ചാമ്പ്യന്‍ ഇന്താനോണിനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലെത്തിയത്. എന്നാല്‍ അവസാന പോരാട്ടത്തില്‍ സിന്ധുവിന് കാലിടറി.

ഒന്നാം ഗെയിമില്‍ പരാജയപ്പെട്ട ഇന്ത്യന്‍ താരം രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധു സാങ്ങിനോട് പരാജയപ്പെടുകയായിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക