ലാലേട്ടന്‍ ചെറുപ്പം തന്നെ; ‘നീരാളി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നീരാളി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് നവാഗതനായ സാജു തോമസാണ്.

പൂര്‍ണമായും കേരളത്തിന് പുറത്ത് ചിത്രീകരിച്ച ചിത്രത്തില്‍ രണ്ട് നായികമാര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരഭാരം കുറച്ച് ചുള്ളന്‍ ലുക്കിലാണ് ലാലേട്ടന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top