വീണ്ടും ബുള്ളറ്റിനെ കളിയാക്കി ബജാജ്; ഇത്തവണ മൂന്ന് പരസ്യങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി നേരത്തെ പൊങ്കാലകള്‍ ഏറ്റുവാങ്ങിയ ബജാജ് വീണ്ടും പരസ്യവുമായി എത്തി. ഇത്തവണ ഒന്നല്ല, മൂന്ന് പരസ്യങ്ങളാണ് ബുള്ളറ്റിനെ കളിയാക്കാനായി പുറത്തിറക്കിയിരിക്കുന്നത്.

ബുള്ളറ്റ് കൈകാര്യം ചെയ്യാനുള്ള പ്രയാസവും ബ്രേക്കിലെ പോരായ്മയും രാവിലെ സ്റ്റാര്‍ട്ടാകാനുള്ള ബുദ്ധിമുട്ടുമാണ് പരസ്യത്തിലെ വിഷയങ്ങള്‍. മൂന്ന് അവസരത്തിലും ബജാജ് ഡോമിനാര്‍ എങ്ങനെ പെരുമാറുമെന്നും പരസ്യത്തില്‍ കാണാം.

ആനകളെയാണ് ഇത്തവണയും ബുള്ളറ്റിനെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ആനകള്‍ അനങ്ങിവരുമ്പോഴേക്കു ഡോമിനാര്‍ അതിര്‍ത്തികടക്കുമെന്നും ബജാജ് പറഞ്ഞുവയ്ക്കുന്നു.

ഇവ പുറത്തുവന്നതിന്റെ പിന്നാലെ പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പൊങ്കാല ആരംഭിച്ചിട്ടുണ്ട്. ഇരുകമ്പനികളുടേയും കഴിവും കഴിവുകേടുകളും ഉപഭോക്താക്കള്‍ എടുത്തിട്ട് കുടയുന്നു.

ബജാജ് ഇപ്പോള്‍ പുറത്തുവിട്ട മൂന്ന് പരസ്യങ്ങളും താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top